Thursday 17 May 2012

മനസ്സില്‍ വിരിഞ്ഞ മഴവില്ല്

മനസ്സില്‍ വിരിയുന്ന മഴവില്ലാണോ പ്രണയം ?
അതെങ്ങനെ ശരിയാകും....മഴ കഴിഞ്ഞല്ലേ മഴവില്ലുണ്ടാകുന്നത്?
 ഇടി അവളുടെ ആങ്ങളമാരുടെ കൈയ്യില്‍നിന്നും കിട്ടുമ്പോള്‍ മിന്നല്‍ ഉണ്ടാകുമെന്നത് ശരി തന്നെ....പക്ഷെ മഴ തുടങ്ങാതെ ,മഴവില്ലു വരാതെ ഇടി വരുമോ?
    ഒരു പക്ഷെ ഈ ഇടിക്കു ശേഷമായിരിക്കും അവളുടെ മനസ്സില്‍ ശരിക്കും മഴവില്ലു വിരിയുന്നത് എന്നു വരുമോ?അപ്പോള്‍ അതുവരെ ഇവളുമാര് നമ്മളെ പറ്റിക്കുവാണോ?എന്തായാലും യുധിഷ്ഠിരന്‍ ഇന്നു മുതല്‍ ഇതിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ....ഈ നാട്ടിലെ പാവപ്പെട്ട അവശകാമുകന്മാര്‍ക്കും ചോദിക്കാനും പറയാനും ആരെങ്കിലും വേണമല്ലോ?
സുഹൃത്തുക്കളേ നിങ്ങളുടെ വിലയേറിയ അനുഭവങ്ങള്‍ പങ്കിട്ടു എന്നെ ഈ ഗവേഷണത്തില്‍ സഹായിച്ചാലും .............(വേണമെങ്കില്‍ മതി...ചുളുവില്‍ ഗവേഷണഫലം കൈക്കലാക്കാം എന്നാരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ സോറി !!!!!എല്ലാ ഫലവും ഞാനെന്നും മഴവില്ലു കാത്തുനില്‍ക്കുന്ന ആലിന്‍ച്ചുവട്ടില്‍ കുഴിച്ചിടും.ഞാന്‍ തന്നെ ഫലം കഴിക്കും ....എന്‍റെ മാത്രം ഫലം ....എന്‍റെ മാത്രം മഴവില്ല്....ആഹാ!!!!!!)